UPI payments ഇപ്പൊൾ WhatsApp ലൂടെയും നടത്താം.. Google pay യിലും Phonepe യിലും ഉപയോഗിക്കുന്ന UPI technology തന്നെയാണ് ഇപ്പൊൾ WhatsApp-ൽ വന്നിട്ടുള്ളത്.
ആദ്യമായി നിങ്ങളുടെ WhatsApp update ചെയ്ത് latest version ആണെന്ന് ഉറപ്പു വരുത്തുക.
അടുത്തതായി മേലെ വലതു വശത്ത് ഉള്ള Menu-വിലെ Payments എന്ന section select ചെയ്യുക.
ഇവിടെ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ link ചെയ്ത ശേഷം UPI സേവനം ഉപയോഗിക്കാം.
പണം അയക്കുന്നതിനായി വീണ്ടും Payments > New payment എന്ന് select ചെയ്ത ശേഷം ഇഷ്ടമുള്ള നമ്പറിലേക്ക് പണം അയക്കാം. ആർക്കാണോ അയക്കേണ്ടത് അയാളും WhatsApp payments activate ചെയ്തിട്ടുണ്ടാവണം എന്ന് മാത്രം.
ഏതൊരു കടയിലുള്ള QR scan ചെയ്ത് പണം അയക്കാനും WhatsApp payments ഉപയോഗിക്കാം.