Home Malayalam സ്നേഹദീപം

സ്നേഹദീപം

by satcit

ചെറിയ ഒരു ഓർമ പങ്ക് വെക്കട്ടെ…

കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.. രണ്ട് DCC കളിലായി ഉള്ള 175 ബെഡുകളിൽ 175-ഉം full.. 100 ബെഡുകൾ ഉള്ള Pudur school DCC യിൽ അന്ന് മുഴുവൻ പുതിയ രോഗികൾ. DCC തുടങ്ങിയിട്ട് അധികം ദിവസം ആയിട്ടില്ല. രോഗികൾ ബഹളമയം.. പ്രായം കൂടിയവരും, കുട്ടികളും, comorbidities ഉള്ളവരും ആയി കുറേ രോഗികൾ.. എല്ലാവർക്കും ടെൻഷൻ. DCC യിൽ നിന്ന് തുടർച്ചയായി കോളുകൾ..

എല്ലാം control വിട്ടു പോകുമെന്ന അവസ്ഥ ആയപ്പോൾ അന്ന് ഷിജി സിസ്റ്റർ announcement mike ഓണാക്കി എല്ലാ രോഗികളും കേൾക്കാനായി സ്വന്തം മൊബൈലിൽ ഒരു പാട്ട് വെച്ചു..

“ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ…”

അത് എൻ്റെ മൊബൈലിലേക്കും സിസ്റ്റർ അയച്ചു തന്നിരുന്നു…

“പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍

താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌
താതാ നാഥാ കരം പിടിക്കൂ”

എന്താണെന്നറിയില്ല, ഈ ഗാനം കേട്ടപ്പോൾ എൻ്റെ മനസ്സിലും ഒരു കുളിർകാറ്റ് വീശിയ ഒരു പ്രതീതി ആയിരുന്നു.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഷിജി സിസ്റ്റ്റർക്ക്, അന്ന് DCC യുടെ loudspeaker-ൽ മുഴങ്ങിയ ഈ ഗാനം സമർപ്പിക്കുന്നു.

എവിടെയായിരുന്നാലും നിങ്ങളിലൂടെ ഇനിയും ഒരുപാട് മുറിവുകൾ ഭേദമാകപ്പെടട്ടെ..

You may also like

Leave a Comment