തിരക്കുള്ള OP അല്ലെങ്കിൽ casualty യിൽ IDRV schedule തുടങ്ങേണ്ട പുതിയ patient വന്നാൽ പണിയാണ്. കലണ്ടർ എടുത്ത് ദിവസം എണ്ണി D0, D3, D7, D28 എഴുതി കൊടുക്കണം.
ഇനി മുതൽ ആ കഷ്ടപ്പാട് വേണ്ട. പകരം താഴെ കാണുന്ന ലിങ്ക് click ചെയ്യുക. ഇന്നേ ദിവസം മുതൽ ഉള്ള D0, D3, D7, D28 എന്ന ഡേറ്റുകൾ ഇതിൽ automatic ആയി വരും.. ദിവസം മാറുന്നതിന് അനുസരിച്ച് ഇതിലെ ഡേറ്റുകൾ മാറിക്കൊണ്ടിരിക്കും.
ഈ ലിങ്ക് എളുപ്പത്തിൽ accessible ആക്കാൻ ഒരു വഴിയുണ്ട്. നിങ്ങളുടെ ഫോണിലെ chrome browser-ൽ ഈ ലിങ്ക് തുറക്കുക.
എന്നിട്ട് വലതു വശത്ത് മുകളിൽ കാണുന്ന മൂന്ന് dots -ൽ click ചെയ്യുക.
എന്നിട്ട് Add to homescreen എന്നത് ക്ലിക്ക് ചെയ്യുക.
ഇതോടെ OP / casualty യിൽ വെച്ച് എളുപ്പത്തിൽ എടുക്കാവുന്ന ഒരു shortcut ആയി ഇത് നിങ്ങളുടെ മൊബൈലിൽ ഉണ്ടാകും.