ഇത് ശ്രീ മഹാദേവൻ …..തൃശൂർ സ്വദേശിയാണ്. ഒരു കാലത്ത് ഗാനമേള രംഗത്ത് സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇപ്പോഴും പാട്ടിന്റെ ലോകത്തു നിന്ന് മാറിയിട്ടൊന്നുമില്ല, ഈയിടെ ചില സിനിമകൾക്കു വേണ്ടിയും പാടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ശ്രീ തൃശൂർ പാർത്ഥന്റെ കൂടെ തൃശൂരൊരു ഗസൽ പ്രോഗ്രാമിന് തബല വായിയ്ക്കാൻ പോയ സമയത്താണ് ഇദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത്., അന്ന് പാർത്ഥന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം വന്നതായിരുന്നു പക്ഷെ പാർത്ഥൻ നിർബന്ധിച്ച് സ്റ്റേജിലേക്ക് വിളിച്ച് വരുത്തി പാടിച്ചു .ഹരിഹരന്റെ രണ്ട് ഗസലുകളാണദ്ദേഹമന്ന് പാടിയത്….. (പാടിത്തകർത്തത് എന്നു വേണം പറയാൻ) .തുടർന്ന് രണ്ടു മൂന്നു പ്രോഗ്രാമുകളിൽ ഒത്തുകൂടാൻ പറ്റിയിട്ടുണ്ട്.എല്ലാതരം പാട്ടുകളും ഇദ്ദേഹത്തിന് വഴങ്ങുമെങ്കിലും തമിഴ് പാട്ടുകളുടെ പ്രിയ തോഴനാണ്.അതുകൊണ്ടുതന്നെ SPB എന്ന മൂന്നക്ഷരം എത്രത്തോളം ഈ ഗായകനെ സ്വാധീനിച്ചിരിയ്ക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.ഇടയ്ക്കൊക്കെ ഓരോ പാട്ടുകൾ പാടി അയച്ചു തരാറുണ്ട്…….പക്ഷെ …. എന്നും പ്രകടമാവാത്തൊരിടർച്ച ഈ പാട്ടിൽ കണ്ടപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് …… തന്റെയുള്ളിലെ അടക്കാനാവാത്ത സങ്കടം പാടിത്തീർക്കാൻ തീവ്രമായി ശ്രമിയ്ക്കുകയാണീ പാട്ടുകാരൻ……
സുരേന്ദ്രൻ ചാലിശ്ശേരി തബല കലാകാരൻ 98477 47190
എന്റെ