ചെറിയ ഒരു ഓർമ പങ്ക് വെക്കട്ടെ…
കോവിഡ് കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.. രണ്ട് DCC കളിലായി ഉള്ള 175 ബെഡുകളിൽ 175-ഉം full.. 100 ബെഡുകൾ ഉള്ള Pudur school DCC യിൽ അന്ന് മുഴുവൻ പുതിയ രോഗികൾ. DCC തുടങ്ങിയിട്ട് അധികം ദിവസം ആയിട്ടില്ല. രോഗികൾ ബഹളമയം.. പ്രായം കൂടിയവരും, കുട്ടികളും, comorbidities ഉള്ളവരും ആയി കുറേ രോഗികൾ.. എല്ലാവർക്കും ടെൻഷൻ. DCC യിൽ നിന്ന് തുടർച്ചയായി കോളുകൾ..
എല്ലാം control വിട്ടു പോകുമെന്ന അവസ്ഥ ആയപ്പോൾ അന്ന് ഷിജി സിസ്റ്റർ announcement mike ഓണാക്കി എല്ലാ രോഗികളും കേൾക്കാനായി സ്വന്തം മൊബൈലിൽ ഒരു പാട്ട് വെച്ചു..